പെൻഷൻ മസ്റ്ററിംഗ് ചെയ്യാനുള്ള അവസാന കാലാവധി ഒക്ടോബർ 31 വരെയാണ്. എല്ലാവരും മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം പെൻഷൻ ലഭിക്കുകയില്ല.

പഞ്ചായത്ത്

മുണ്ടേരി ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ.

റസീന സി കെ

പ്രസിഡൻ്റ്

സനേഷ് വി കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിഷ സി പി
ജിഷ സി പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിത കെ
അനിത കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സി രവീന്ദ്രൻ
സി രവീന്ദ്രൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് തസ്കീം എം കെ
മുഹമ്മദ് തസ്കീം എം കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കണ്ണൂർ  താലൂക്ക്, കണ്ണൂർ  ജില്ല, കേരളം.

വാര്‍ഡുകള്‍ : 22 

നിയമസഭാ മണ്ഡലം : കണ്ണൂർ 

ലോകസഭാ മണ്ഡലം : കണ്ണൂർ

വില്ലേജുകള്‍ : മുണ്ടേരി , കാഞ്ഞിരോട്

ആകെ ജനസംഖ്യ (2011) : 37029

വിസ്തീർണ്ണം : 20.42  ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മുണ്ടേരി ഗ്രാമപഞ്ചായത്ത് കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലും എടക്കാട് ബ്ലോക്കിലും സ്ഥിതിചെയ്യുന്ന ഒരു പ്രധാന ഗ്രാമപഞ്ചായത്താണ്. മുണ്ടേരി, കാഞ്ഞിരോട് എന്നീ രണ്ട് വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പഞ്ചായത്തിന്റെയും വിസ്തീർണം 20.42 ചതുരശ്ര കിലോമീറ്ററാണ്. ഭൗഗോളികമായി ഇത് നിരവധി പഞ്ചായത്തുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ്. വടക്കുഭാഗത്ത് കുറ്റ്യാട്ടൂർ പഞ്ചായത്തും വടക്ക്-പടിഞ്ഞാറ് കൊളച്ചേരി പഞ്ചായത്തും സ്ഥിതിചെയ്യുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 2, 2026

മുണ്ടേരി ഗ്രാമ പഞ്ചായത്ത് - സ്പെഷ്യൽ ഗ്രാമസഭ

മുണ്ടേരി ഗ്രാമ പഞ്ചായത്തിൽ VB-G RAM G , സ്വച്ഛതാഹിസേവ , നിർമ്മല പുതുയുഗ ശുചിത്വ കേരളം പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ നടത്തിയ സ്പെഷ്യൽ ഗ്രാമസഭ മുണ്ടേരി വൈസ് പ്രസിഡണ്ട് സനേഷ് വി കെയുടെ അദ്ധ്യക്ഷതയിൽ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റസീന സി കെ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുഹമ്മദ് തസ്കിം എം...

കൂടുതൽ വായിക്കുക