മുണ്ടേരി ഗ്രാമപഞ്ചായത്ത് തൂഫാൻ 2.0 പഞ്ചായത്ത്തല ഉദ്ഘാടനം
September 29, 2026
മുണ്ടേരി ഗ്രാമപഞ്ചായത്ത് തൂഫാൻ 2.0 പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് റസീന സി കെ ഉദ്ഘാടനം ചെയ്തു. ലഹരി ബോധവത്കരണ ക്ലാസും, വാരിയേഴ്സ് ബാഡ്ജ് വിതരണവും നടത്തി. ചടങ്ങിൽ സെക്രട്ടറി മുഹമ്മദ് തസ്കീം എം കെ , സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് സനേഷ് വി കെ, അധ്യക്ഷനായി ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിത കെ എന്നിവർ സംസാരിച്ചു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ കുമാർ ബോധവത്കരണ ക്ലാസ്സ് നടത്തി, ചടങ്ങിൽ ജനപ്രതിനിധികൾ, ഹരിത കർമസേന അംഗങ്ങൾ, സ്കൂൾ ടീച്ചേർസ്, അംഗൻവാടി ടീച്ചേർസ്, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരി സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിൻസിത എം നന്ദി പറഞ്ഞു.