മുണ്ടേരി ഗ്രാമ പഞ്ചായത്ത് - അന്താരാഷ്ട്ര യോഗാ ദിനാചരണം

June 22, 2026

അന്താരാഷ്ട്ര യോഗാദിനം

മുണ്ടേരി ഗ്രാമ പഞ്ചായത്ത്,കേരള സർക്കാർ , ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് വകുപ്പ് കേരളം, ഗവ: ആയുർവേദ ഡിസ്പെൻസറി, ആയുഷ് പ്രൈമറിഹെൽത്ത് സെൻ്റർ (ഹോമിയോ) എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചുമുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസി :സി.കെ. റസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി : വി.കെ.സനേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. ദിലീപ് സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി. രവീന്ദ്രൻ , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. അനിത, മുണ്ടേരി  ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ : ഹീര ആർ, ജെയിജി സൈറസ് ,യോഗ ഇൻസ്ട്രക്ടർ പി.പി.ബിന്ദു തുടങ്ങിയവർ സംസാരിച്ചു. യോഗപരിശീലനവും നടന്നു.

മുണ്ടേരി ഗ്രാമ പഞ്ചായത്ത് - അന്താരാഷ്ട്ര യോഗാ ദിനാചരണം